Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Severe Sea

Alappuzha

ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണം: ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച വീ​ട് ക​ട​ലെ​ടു​ത്തു

അ​മ്പ​ല​പ്പു​ഴ: ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ട് ത​ക​ർ​ന്നു. അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ദി​വ​സ​ങ്ങ​ൾ​ക്കു​മു​ന്പ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡ് അ​ഞ്ചാ​ലും​കാ​വ് അ​നീ​ഷ്- ഉ​മാ​ദേ​വി ദ​മ്പ​തി​ക​ളു​ടെ വീ​ടാ​ണ് ത​ക​ർ​ന്ന​ത്. ശ​ക്ത​മാ​യ ക​ട​ലാ​ക്ര​മ​ണ​ത്തി​ൽ വീ​ടി​ന്‍റെ ഓ​രോ ഭാ​ഗം ത​ക​ർ​ന്നു വീ​ഴു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം വീ​ട് പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. ഒ​രു മാ​സ​ത്തി​നി​ടെ ഈ ​പ്ര​ദേ​ശ​ത്ത് 35 മീ​റ്റ​റോ​ള​മാ​ണ് ക​ട​ലെ​ടു​ത്ത​ത്. സ്വ​ർ​ണം പ​ണ​യം​വ​ച്ചും ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തും ആ​റു​ല​ക്ഷം രൂ​പ​യോ​ള​മാ​ണ് വീ​ടി​ന്‍റെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ചെ​ല​വ​ഴി​ച്ച​ത്. അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ടും​ബ​ത്തി​ന്‍റെ കി​ട​പ്പാ​ടം ക​ട​ലെ​ടു​ത്ത​ത്. വീ​ട് ന​ഷ‌്ട​പ്പെ​ട്ട​തോ​ടെ ര​ണ്ടു മ​ക്ക​ളു​മാ​യി പാ​യ​ൽ​ക്കു​ള​ങ്ങ​ര സ​ദ്യാ​ല​യ​ത്തി​ലാ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് ഇ​വ​ർ മാ​റി. പ്ര​ദേ​ശ​ത്ത് മ​റ്റ് വീ​ടു​ക​ളും ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണ്.

Latest News

Corehub Up